കാട്ടാക്കട : പട്ടണത്തിലെ പൂവച്ചൽ കാട്ടാക്കട റോഡിലെ ഗർത്തത്തിൽ ആണ് യൂത്ത്കോൺഗ്രസ്സ് കാട്ടാക്കട മണ്ഡലം കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചത്. കാട്ടാക്കട താലൂക്ക് ആസ്ഥാനത്തിനു മുന്നിലാണ് വാഴ നട്ടത്. വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് മലിന ജലം തെറിക്കുന്നതോടെയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എസ്ടി നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചത്.
കൂടാതെ ഈ റോഡിൽ തന്നെ കാട്ടാക്കട ചന്ത, കൃഷ്ണൻ കോവിലെ തിരിയുന്നയിടത്തും പുന്നാംക്കരിക്കകം തയ്ക്കപള്ളിക്കു മുന്നിൽ എന്നിവിടങ്ങളിലെ എന്നിവിടങ്ങളിലെ ഗർത്തങ്ങളിൽ പെട്ട് നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറുകയാണ്. മാസങ്ങൾക്കു മുൻപ് തയ്ക്കപള്ളിക്കു മുന്നിലെ കുഴിയിൽ വീണു നഗരത്തിൽ നിന്നും പൊന്മുടിയിലേക്കു പോയ യുവാക്കൾ അപകടത്തിൽപെട്ടിരുന്നു.
കാട്ടാക്കട പൂവച്ചൽ റോഡിലെയും കാട്ടാക്കട പട്ടണത്തിലെയും റോഡിൻറെ ശോചനീവസ്ഥ പരിഹരിക്കാൻ അധികൃതർ എത്രയും വേഗം നടപടിസ്വീകരിച്ചില്ലങ്കിൽ കൂടുതൽ സമരപരിപാടികളുമായി യൂത്തു കോൺഗ്രസ് രംഗത്തിറങ്ങുമെന്നു പ്രവർത്തകർ പറഞ്ഞു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് വിജയകുമാർ ഉദ്ഘാടനം ചെയ്ത പ്രതിഷേധ വാഴ നടീലിനു വി. എസ്. അജിത് കുമാർ, ഡാനിയേൽ, ബേബി, തുടങ്ങിയവർ നേത്യത്വം നൽകി.