കല്ലമ്പലം : കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തായാലെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ, മുക്കോലക്കൽ ക്ഷേത്രത്തിന് സമീപം പണയിൽ പുത്തൻവീട്ടിൽ ചന്തു (32) നെയാണ് അറസ്റ്റ് ചെയ്തത്.
യാതൊരു പ്രകോപനവും കൂടാതെ വ്യാഴാഴ്ച രാത്രി 9 മണിയോട് കൂടി ഇരുപത്തി എട്ടാം മൈലിന് സമീപം വച്ച് കൊല്ലം തിരുവനന്തപുരം റൂട്ടിലോടിയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കരിങ്കല്ല് കൊണ്ട് എറിയുകയായിരുന്നെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
ആക്രമണത്തിൽ ബസിന്റ മുൻ ഗ്ലാസ്കൾ പൂർണമായും തകർന്നു തുടർന്ന് രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ അനൂപ്.ആർ. ചന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ.വി, സി എന്നിവരുടെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ.സക്കീർ ഹുസൈൻ, സിവിൽ പോലീസ് ഓഫീസർമാരായ ലിജു, സുജീഷ് സിറിൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.