നെടുമങ്ങാട് : ബിഗ് എഫ് എം കിടിലം ഫിറോസും നെടുമങ്ങാട് ഓൺലൈൻ മീഡിയയും - കൈത്താളം നാടൻ പാട്ട് സമിതിയും സംയുകതമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധാനങ്ങള്‍ എത്തിച്ചു നൽകി മാതൃകയായി. ഒരു കൂട്ടം ചെറുപ്പക്കാരുടെ ഊര്‍ജ്ജവും ഉത്സാഹവുമാണ് ഈ പദ്ധതി വിജയിക്കാന്‍ കാരണം എന്നാണ് ഇതിനു വേണ്ടി പ്രവർത്തിച്ചവർ പറയുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട ഒരു ജനത എങ്ങോട്ടെന്നില്ലാത്ത ഓട്ടത്തിനൊടുവില്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായ സഹജീവികള്‍ക്ക് കൈത്താങ്ങായി ബിഗ് എഫ് എം കിടിലം ഫിറോസും നെടുമങ്ങാട് ഓൺലൈൻ മീഡിയയും - കൈത്താളം നാടൻ പാട്ട് സമിതിയും ഒറ്റക്കെട്ടായി നിന്നാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങളുള്പ്പെടെയുള്ള സഹായമെത്തിച്ചത്.
ഇതിനോടകം നിരവധി ലോഡുകളാണ് ക്യാമ്പുകളില്‍ എത്തിച്ചു നൽകിയത്. കഴിഞ്ഞ പ്രളയസമയത്ത് നിവധി ആൾക്കാർക്ക് സഹായം എത്തിയിട്ടില്ലെന്നുള്ള പരാതികൾ നിലനിൽക്കെയാണ്. ഈ പ്രളയത്തിൽ ക്യാമ്പുകളിൽ തളരാതെ ഒരു മനസോടെ സാധനങ്ങൾ നേരിട്ട് എത്തിച്ചു മാതൃകയാകുന്നത്. സഹായ ഹസ്തവുമായി എത്തിയ നിരവധി ആംബുലന്‍സുകളിലാണ് അവശ്യ സാധാനങ്ങള്‍ ക്യമ്പുകളിൽ എത്തിച്ചത്.
സ്വന്തം ജീവൻ കളഞ്ഞ് ജീവൻ രക്ഷിക്കാൻ ജീവനുകൾ കയ്യിൽ പിടിച്ച് ആസ്പത്രയിലേക്ക് യാത്ര പോകുന്ന ആംബുലൻസ് ജീവക്കാർക്ക് അവഗണനകൾ മാത്രമാണ് നിരത്തുകളിൽ നൽകുന്നത്. എന്നാൽ ഒരു ജനതക്ക് വേണ്ടി കൈ കോർത്തപ്പോൾ അവർക്കു പറയാൻ തന്നെ വാക്കുകൾ ഇല്ല. കുരുന്നു ജീവൻ രക്ഷികുന്നതിന് കേരളം ഒന്നാകെ കൈകോർത്ത് പിടിച്ചത് നമ്മൽ കണ്ടത്. കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിലെത്തുന്നതുവരെയുള്ള ഒരു ആ ജീവക്കാരന്റെ നെഞ്ചിടിപ്പ് ആരും മനസിലാകുന്നില്ല. പൊലീസും സന്നദ്ധ സംഘടനകളും ആമ്പുലൻസിന് വഴിയൊരുക്കി നൽകുമ്പോൾ നിരത്തുകളിൽ ഇവർക്ക് നൽകുന്നതോ വേദനകൾ മാത്രമാണ്.