കാട്ടാക്കട : എൻ.ജി.ഒ. അസോസിയേഷൻ കാട്ടാക്കട ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡന്റ് ജി.സുനിൽ കുമാർ അധ്യക്ഷത വഹിച്ച സമ്മേളനം മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.പ്രസന്നകുമാർ,ജെ.എഡിസൺ, എം.മാഹീംകുട്ടി, ജില്ലാ ട്രഷറർ ആര്യനാട് ധനേഷ്, ബ്രാഞ്ച് സെക്രട്ടറി എസ്.ശ്രീജിത്ത്, എസ്.വിജയരാജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ജി.സുനിൽകുമാർ(പ്രസി.), രതീഷ് ജി.നായർ, താഹ റസാഖ്, ക്രിസ്റ്റഫർ, ആർ.ഷീജ(വൈസ്പ്രസി.), എസ്.ശ്രീജിത്ത്(സെക്ര.), ജെ.ഷാജി, ആർ.രാജേന്ദ്രൻ, അരുൺ ഗോപിനാഥൻ, മോഹനചന്ദ്രൻ(ജോ. സെക്ര.), എസ്.എ.സന്തോഷ്(ട്രഷ.).