നെടുമങ്ങാട് : ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തൊളിക്കോട് തോട്ടുമുക്ക് പി.കെ.ഹൗസിൽ ഷജീർഖാൻ [33] ആണ് ബൈക്ക് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി 9-ന് വിതുര വേളാങ്കണ്ണി പള്ളിക്കു സമീപം വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
വിതുരയിലേക്കു പോവുകയായിരുന്ന ഷജീർഖാന്റെ ബൈക്കും എതിർ ദിശയിൽ നിന്നും വന്ന ആക്ടിവ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഷജീർഖാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫിൽ ജോലിചെയ്തിരുന്ന ഷജീർഖാൻ മൂന്ന് ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: സജിന.