കഴക്കൂട്ടം : ലഹരി ഗുളികകളുമായി എത്തിയ യുവാവ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് ഉത്രാടം നിവാസിൽ ഇമ്രാൻ [23] ആണ് അറസ്റ്റിലായത്. ടെക്നോപാർക്കിന് സമീപം ലഹരി ഗുളികൾ വിൽപ്പനക്കായി കൊണ്ട് വരുന്നതിനിടെയാണ് കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ പ്രതീപ് റാവു അടങ്ങുന്ന സംഘം പിടികൂടിയത്.
40 നൈട്രോസൻ, 10 മില്ലിഗ്രാം ഗുളികകൾ, 30 നൈട്രോസൻ 5 മില്ലിഗ്രാം ഗുളികകൾ, 20 നൈട്രോവെറ്റ് 5 മില്ലിഗ്രാം ലഹരി ഗുളികളാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. പിഒ ഹരി കുമാർ, സിഇഒഎസ് സുബിൻ, ഷംനാദ്, മണികണ്ഠൻ നായർ, രാജേഷ്, വിപിൻ, ഡ്രൈവർ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.