ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള വാട്സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായും ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നു.
തടസം നേരിടുന്നത് സെര്‍വറുകളുടെ തകരാര്‍ കാരണമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതുവഴി ഫോട്ടോ അയക്കാനോ, വോയിസ് മെസേജ് കൊടുക്കാനോ സാധിക്കുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളിലും സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്. കൊളംബിയ, ജപ്പാന്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചിരുന്നു.
വൈകീട്ട് ആറ് മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. സമാനമായ പ്രശ്നം കഴിഞ്ഞ മാര്‍ച്ച് 13നും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ താറുമാറാകുകയും പലര്‍ക്കും ലോഗിന്‍ ചെയ്യാനാകാത്ത സാഹചര്യവുമായിരുന്നു.