തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി യു.വി. ജോസ് ചുമതലയേറ്റു. നിലവില്‍ ലൈഫ് മിഷന് സി.ഇ.ഒയുടെ ചുമതല വഹിക്കുന്ന അദ്ദേഹത്തിന് അധിക ചുമതലയാണിത്.
നേരത്തെ കോട്ടയം, കോഴിക്കോട് ജില്ലാ കളക്ടര്‍, ടൂറിസം വകുപ്പ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്), ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്നിവയുടെ ഡയറക്ടര്‍, കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വയനാട് മാനന്തവാടി സ്വദേശിയാണ്.