നെടുമങ്ങാട്: ഫിഷ് മർക്കെറ്റിൽ നെടുമങ്ങാട് നഗരസഭ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന. 10 കിലോയോളം വരുന്ന ചൂര ക്ലത്തി ഇനത്തിൽപ്പെട്ട പുഴുവരിച്ച മത്സ്യങ്ങൾ പിടിച്ചെടുത്തു. മായം കളർന്നിട്ടുണ്ടോ എന്നു സംശയിച്ച മത്സ്യങ്ങളുടെ സാമ്പിളുകളും ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചു.
ഇവ പരിശോധനകൾക്ക് വിധേയമാക്കും എന്ന് ഫുഡ് സേഫ്റ്റി വിഭാഗം ഓഫീസർ അറിയിച്ചു. നെടുമങ്ങാട് ഫുഡ് സേഫ്റ്റി വിഭാഗം ഓഫീസർമാരായ മഗുഫിറത് ,ജോണ് വിജയകുമാർ, ജിഷരാജ് ,എന്നിവരും നെടുമങ്ങാട് നഗരസഭ ഹെൽത്തു സ്ക്വാഡ് ലെ ഹെൽത്ത് സൂപ്പർവൈസർ ജി ഉണ്ണി, ഹെൽത്ത് ഇൻസ്പെക്ടരന്മാരായ രാംകുമാർ ,കിരൺ , ബിജുസോമൻ ,രാഹുൽ ,വിനീഷ് എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ തുടർ പരിശോധനകൾ നടത്തുമെന്നും നഗരസഭാ സെക്രെട്ടറി എസ് നാരായണൻ അറിയിച്ചു.