വിഴിഞ്ഞം: ക്ലാസ് നടക്കുന്നതിനിടെ കൂറ്റന്‍ ആല്‍മരം കടപുഴകി സ്കൂളിനുമുകളിലൂടെ പതിച്ചു. കോട്ടുകാല്‍ ഊരുട്ടുവിള ദേവിവിലാസം ഗവ.എല്‍.പി സ്കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം വീണത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥി അമീര്‍ നാഗ് (9) ന് കയ്യില്‍ പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലാണ് ആല്‍മരം കടപുഴകി വീണത്. വിഴിഞ്ഞത്തുനിന്ന് അഗ്നിശമന സേന സംഘം സ്ഥലത്തെത്തി ആല്‍മരം മുറിച്ചുനീക്കി.