തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പോലീസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചെന്നാരോപിച്ചാണ് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം നാളെ തടഞ്ഞുകൊണ്ടുള്ള സമരത്തിനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ടിയ്ക്കുന്ന കെ.എസ്.യു നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായി.
മാര്‍ച്ചു നടത്തിയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും കുപ്പിയും എറിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചിരുന്നു. ഏതാനും പോലീസുകാരും പ്രവര്‍ത്തകരും ആശുപത്രിയിലാണ്. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. അതിനിടെ എട്ടു ദിവസം നിരാഹാരം അനുഷ്ടിച്ച സത്യാഗ്രഹികളെ ആശുപത്രിയിലേക്ക് മാറ്റി.