പൂവച്ചൽ : പൂവച്ചൽ പഞ്ചായത്തിൽ മൈലോട്ടുമൂഴിയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. രണ്ടു ടൂവീലർ വാഹനങ്ങൾ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ കടത്തി സമീപത്തെ ഓടയിലേക്കു തള്ളിയിട്ട നിലയിൽ കണ്ടെത്തി.
നിഷാ നിവാസിൽ എസ് രതീഷ് കുമാറും ഭാര്യയും ഉപയോഗിച്ച് വന്നിരുന്ന സ്കൂട്ടറുകളാണ് ഓടയിൽ കണ്ടെത്തിയത്. തുടർന്ന് കാട്ടാക്കട പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു. അതെ സമയം ഇതുമായി ബന്ധപ്പെട്ട ആൾ പിടിയിലായതായി ആണ് സൂചന.