നെയ്യാറ്റിൻകര : ഗവ: ആയുർവേദ ഡിസ്പെൻസറി മാറനല്ലൂരിൽ കർക്കടക ചികിത്സ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രമ . എസ് നിർവഹിച്ചു . കർക്കടക ചികിത്സയുടെ പ്രാധാന്യത്തെപ്പറ്റിയും ഋതുക്കൾ മാറുന്നതനുസരിച്ചുള്ള ആയുർവേദ ചര്യകൾ ശീലിക്കേണ്ടതിനെപ്പറ്റിയും സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഷൈൻ എസ് പ്രഭാഷണം നടത്തി.
കർക്കടക കഞ്ഞി പത്തിലകൾ ചേർത്തുള്ള വിവിധ തരം ആഹാരങ്ങൾ എന്നിവ ശീലിക്കേണ്ടതിന്റെ പ്രാധാന്യവും ഡോക്ടർ വിശദീകരിച്ചു. ചടങ്ങിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ വാസന്തി കെ , നക്കോട് അരുൺ തുടങ്ങിയവരും മെമ്പർമാരായ ഡീന , ശോഭന . ഷീബ.എ, ഹേമ ഷീബ മോൾ , നസീം എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.