തിരുവനന്തപുരം : തമ്പാനൂർ ബസ് ടെര്‍മിനലില്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറി. മഴക്കാലമായതോടെ ബസുകള്‍ പതിവായി നിര്‍ത്തിയിടുന്ന സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെറ്റു പെരുകുന്നത്. വെള്ളംകെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുശല്യവും ദുര്‍ഗന്ധവുമുണ്ട്. കൂടതെ പ്ലാസ്റ്റിക് മാലിന്യവും. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു എന്ന് പറയുന്നതല്ലാതെ മറ്റു നടപടികളെന്നും സ്വീകരിച്ചതും ഇല്ല.
അതെ സമയം പല കാരണങ്ങളാല്‍ നിരത്തിലിറക്കാനാകില്ലെന്ന് പറഞ്ഞ് സ്കാനിയ മുതല്‍ ലോക്കല്‍ അനന്തപുരി ബസുകള്‍ വരെ ഒതുക്കിയിട്ടിരിക്കുന്നിടത്താണ് കൊതുകുകൾ കേന്ദ്രം. തിരുവനന്തപുരം നഗരസഭ വൃത്തിഹീനമായ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമ്പോഴും മൂക്കിനു താഴെ കാണുന്ന ഈ പ്രശ്നങ്ങള്പരിഹാരം കാണാതെ പോകുന്നുവെന്നും പരാതി ഉയരുന്നുണ്ട്. ഇവിടം രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരും ഇവിടം താവളമാക്കുതായും ആരോപണം ഉയരുന്നു. നിരവധി തട്ടുകടകളും പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരസഭ നിരവധി ഹോട്ടലുകളില്‍ പരിശോധന നടത്തുകയും പഴകിയ ഭക്ഷണവും മറ്റും പിടിച്ചെടുക്കുകയും ഇവയ്ക്ക് നോട്ടീസും നല്കി. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലമായതിനാല്‍ ഈ പ്രദേശത്തേക്ക് കോര്പ്പറേഷന് ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നാണ് ആക്ഷേപം.
വനിതകള്‍ക്ക് സുരക്ഷിതമായ രാത്രി താമസം ഒരുക്കുന്നതിനായി കെടിഡിസി നടത്തുന്ന എന്റെ കൂട്, ലോട്ടറി ഓഫീസ്, മൂന്നാം നിലയില്‍ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ലെനിന് സിനിമ തീയറ്റര്‍, പരിസ്ഥിതി വകുപ്പ്, ആര്‍ടിഒ ഓഫീസ്, വനിതാ കമ്മീഷന്, സാമൂഹിക നീതി വകുപ്പ്, വിഴിഞ്ഞം പദ്ധതി ഓഫീസ് എന്നിവ ഈ ബസ് ടെര്‍മിനലിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 109 കാറും 305 ഇരുചക്ര വാഹനങ്ങളും പാര്‍ക്കു ചെയ്യാനുള്ള സ്ഥലവും ഇവിടെയുണ്ട്. ഒരുമാസം ഏതാണ്ട് 30 ലക്ഷം രൂപയ്ക്കടുത്ത് വാടകയിനത്തില്‍ തന്നെ ഇവിടെ നിന്ന് പിരിഞ്ഞ് കിട്ടുന്നു.
ഇങ്ങനെ സൗകര്യങ്ങളില്‍ മുന്നിലാണ് കേരള ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോര്പറേഷന് 83 കോടി രൂപ മുടക്കി നിര്‍മ്മിച്ച തിരുവനന്തപുരം കെഎസ്ആര്‍ടിസി ടെര്‍മിനല്‍. ദിവസവും പതിനായിരങ്ങള്‍ വന്നുപോകുന്ന സ്ഥലമാണെങ്കിലും പത്ത് നിലകളുള്ള പടുകൂറ്റന്‍ കെട്ടിടത്തിന്റെ ഉള്ളിലേക്ക് മൂക്കുപൊത്താതെ കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പിഴയിടുമ്ബോഴാണ് ഒരു സര്‍ക്കാര്‍ സ്ഥാപനം ഉദാസീനത കാട്ടുന്നത്.