തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ഉപരോധിച്ച യു.ഡി.എഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്, കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, യു.ഡി.എഫ് കക്ഷി നേതാക്കളായ ജോസ്.കെ മാണി, അനൂപ് ജേക്കബ്, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കളെല്ലാം പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
രാവിലെ ആറ് മണിക്കാണ് ഉപരോധം ആരംഭിച്ചത്. സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളും ഉപരോധിച്ചു.
ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളിള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേര്‍ച്ച അടക്കമള്ള വിഷയങ്ങളില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാ പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് ഉപരോധം സംഘടിപ്പിച്ചത്.


