കാട്ടാക്കട താലൂക്കിലെ കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കാട്ടാക്കട പനയംകോട് വാർഡ് എൽ. ഡി. എഫിൽ നിന്നും യു. ഡി. എഫ്. പിടിച്ചെടുത്തു. പനയംകോട് യു. ഡി. എഫ് സ്ഥാനാർഥി ആർ. ജോസ് 67 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കാട്ടാക്കട പഞ്ചായത്തിൽ പനയംകോട് വാർഡ് കൂടെ യു. ഡി. എഫ്. പിടിച്ചെടുത്തതോടെ അംഗബലം കൂടി. പനയംകോട് ആർ. ജോസ്. (യു. ഡി. എഫ്.) 226- 326- 552, ഷിജിൻ ലാൽ (എൽ. ഡി. എഫ്.) 187- 298- 485, പ്രസാദ്. (ബി. ജെ. പി.) 84- 82- 166 എന്നിങ്ങനെയാണ് വോട്ടിങ് നില. പനയംകോട് വാർഡ് അംഗം ആയിരുന്ന മോഹനന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.




