സുരേഷ് കല്ലാറിൽ വനം വകുപ്പ് റേഞ്ച് ഓഫീസറാണ്. ഇവർ താമസിക്കുന്ന വീടും സ്ഥലം കുടുംബപരമായി ലഭിച്ചതാണെങ്കിലും രേഖമൂലം വീടിന്റെ ഉടമസ്ഥാവകാശം സുരേഷിന്റെ രണ്ടാം ഭാര്യ ഷിജിയുടേതാണ്. പങ്കജാക്ഷിയും സുരേഷിന്റെ ഭാര്യയായ ഷിജിയും തമ്മിൽ ചില കാലമായി കുടുംബതർക്കങ്ങളിലായിരുന്നുവെന്ന് പഞ്ചായത്തംഗങ്ങളും നാട്ടുകാരും വ്യക്തമാക്കിയിട്ടുണ്ട്.
പങ്കജാക്ഷിയുടെ ഭർത്താവ് ഈ വർഷം ജനുവരിയിൽ അന്തരിച്ചതിന് ശേഷം ഇവർ ഈ വീട്ടിൽ സ്ഥിരമായി താമസിച്ചിരുന്നു. പിന്നീട് വീട്ടിൽ പെയിന്റിംഗ് അടക്കം പുനർനിർമ്മാണപണികൾ ആരംഭിച്ചതിനാൽ പങ്കജാക്ഷി മറ്റൊരു മകളുടെ വീട്ടിൽ താമസിക്കാൻ പോയിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് പങ്കജാക്ഷി തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കാണുന്നത്. വസ്ത്രങ്ങളും മറ്റു സാധനങ്ങളും പ്ലാസ്റ്റിക് കവറിൽ വെച്ച് പുറത്താക്കിയെന്നും പരാതിയുണ്ട്. തുടർന്ന് ആർ.ഡി.ഒ യെ സമീപിച്ചതോടെ സബ് കളക്ടർ അമ്മയെ വീട് തുറന്ന് പ്രവേശിപ്പിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ആ ഉത്തരവുമവഗണിച്ച് നിലപാടിൽ മാറ്റമില്ലാതെ തുടർന്നുവെന്നാണ് പരാതി.
മൂത്തമകനായ ഷാജി കോടതിയുത്തരവിന്റെ അടിസ്ഥാനത്തിൽ അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും സുരേഷ് നാടുവിട്ടതായി നാട്ടുകാർ പറയുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.
ഷാജി പറയുന്നത്:
"അമ്മയെ സംരക്ഷിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ട്. എന്റെ വീട്ടിൽ താമസ സൗകര്യം കുറവാണ്. മുല്ലപ്പെരിയാർ ഡാം തുറന്നതിന്റെ പ്രശ്നവും പരിഗണിക്കേണ്ടി വരും."
"അമ്മയെ സംരക്ഷിച്ചു കൊള്ളാം എന്നു പറഞ്ഞാണ് അമ്മയുടെയും പിതാവിന്റെയും പേരിൽ ഉള്ള വീടിരിക്കുന്ന സ്ഥലം സുരേഷ് ഭാര്യയുടെ പേരിന് എഴുതി വാങ്ങുന്നത് എന്നാണ് ജ്യേഷ്ഠൻ ഷാജി പറയുന്നത്".
മൂത്ത ജേഷ്ഠൻ ഇവിടെ അടുത്താണ് താമസിക്കുന്നത് ഇദ്ദേഹം ഒരു അർബുദ രോഗിയാണ് ആർ സി സി ചികിത്സയിലാണ്. ഇളയ സഹോദരി ക്യാൻസർ പേഷ്യന്റ് ആണ് അതും ചികിത്സ നടത്തി വരുന്നു. രണ്ടുദിവസം രാമക്കൽമേടിലെ സഹോദരിയുടെ വീട്ടിലാണ് അമ്മ കഴിഞ്ഞത്. പങ്കജാക്ഷിക്ക് അഞ്ചു മക്കളുണ്ട് – മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും. സംഭവസമയത്ത് എല്ലാ മക്കളും സ്ഥലത്ത് സാന്നിധ്യമുണ്ടായിരുന്നു. മറ്റു മക്കളും അമ്മയെ സുരേഷിന്റെ വീട്ടിൽ തന്നെ പാർപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചു.
അതെ സമയം ഭാര്യ സബ് കളക്ടർ ഉത്തരവ് മറച്ചുവെച്ചു എന്നും തനിക്ക് ഉത്തരം ലഭിച്ചില്ലെന്നും ആ ഉത്തരവ് കയ്യിൽ കിട്ടിയിരുന്നുവെങ്കിൽ അമ്മ എന്നെ വീട്ടിൽ കയറ്റി പാർപ്പിക്കാം എന്ന് ആണ് സബ് കളക്ടർക്ക് സുരേഷ് മറുപടി നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്.
സംഭവം കൊന്നത്തടി ഗ്രാമപഞ്ചായതിലാണ് നടന്നത്. പ്രദേശവാസികളും ജനപ്രതിനിധികളും ചേർന്ന് അർബുദ രോഗിയെന്ന സാഹചര്യവും പ്രായവും അവഗണിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയ നടപടി അപലപനീയമാണെന്ന് വിമർശനം ഉയർത്തി. ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.