കാട്ടാക്കട : അജയേന്ദ്രനാഥ് ഗ്രന്ഥശാല വായനാദിനാചരണവും 8ാം മത് വർഷികവും ആചരിച്ചു. പി.ഷാജികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് എസ് വിജു കുമാർ ,സ്വാഗതം ആശംസിച്ചു സെക്രട്ടറി ഷൈജു സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു അനുമോദന സദസ്സ് പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
വാർഷികാഘോഷവും പി എൻ പണിക്കർ വായനാദിദാഘോഷവും കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട താലൂക്ക് ലൈബറി കൗൺസിൽ സെക്രട്ടറി രാജഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. റ്റി. കെ വി ഫൗണ്ടേഷൻ ഗ്രന്ഥശാലയ്ക്ക് സംഭാവനയായി നൽകിയ പുസ്തകങ്ങൾ ഡയറക്ടർ കെ.കെ വിജയൻ നായരിൽ നിന്നും രക്ഷാധികാരി അഡ്വ.കള്ളിക്കാട് ചന്ദ്രൻ .ഏറ്റുവാങ്ങി,
ജില്ലാ പഞ്ചായത്തംഗം അഡ്വ. വി രാധിക,ബ്ലോക്ക് മെമ്പർ എം സതീഷ് കുമാർ ,വാർഡ് മെമ്പർ ജെ. കല ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രാമകൃഷ്ണപിള്ള ഗ്രന്ഥശാല പഞ്ചായത്ത് തല കൺവീനർ, വിൻഫ്ര ഡ് ഗോമസ്സ്,ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗങ്ങളായ വിമൽനാഥ് പി എസ് രാജേഷ് , സിന്ധു , രാജ ലക്ഷമി, നിഷ റഷീദ്, ജിഷ എന്നിവർ ആശംസകൾ അറിയിച്ചു.
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഗ്രന്ഥശാലതലത്തിൽ സർഗ്ഗോത്സവത്തിന് സമ്മാനം നേടിയ പ്രതിഭകളെയും ആദരിച്ചു വൈസ് പ്രസിഡൻ്റ് ബി സുരേന്ദ്രനാഥ് നന്ദി പറഞ്ഞു