മാസങ്ങൾക്കകം വിളവെടുക്കാവുന്ന വാഴക്കുലകൾ മുഴുവൻ നശിച്ചതോടെ ബാങ്കിലെ തിരിച്ചടവും മുടങ്ങി. നഷ്ടപരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും പാട്ടഭൂമിയിലെ കൃഷിയായതിനാൽ നടപടികൾ വൈകി. ഈ സമയത്താണ് മോഹനൻ താലൂക്കുതല അദാലത്തിനെ സംബന്ധിച്ച് അറിയുന്നതും പരാതിപ്പെടുന്നതും. തുടർന്ന് ഇക്കാര്യം പരിശോധിച്ച ഉദ്യോഗസ്ഥർ സമയബന്ധിതമായി മോഹനന്റെ അപേക്ഷ തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
അദാലത്ത് വേദിയിൽ മന്ത്രിമാർ പരാതി തീർപ്പാക്കി. നഷ്ടപരിഹാരമായി 30,700 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് മോഹനന് കൈമാറി. മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന അപേക്ഷ അദാലത്തിൽ പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മോഹൻ. സർക്കാരിൽ നിന്നും ലഭിച്ച നഷ്ടപരിഹാരം വലിയ ആശ്വാസമായെന്നും മോഹനൻ പ്രതികരിച്ചു.