സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. നാടിന്റെ സാമൂഹിക സാംസ്കാരിക വളർച്ചക്ക് നിർണായക പങ്ക് വഹിക്കാനും വളർന്നു വരുന്ന തലമുറയ്ക്ക് നല്ല ദിശാ ബോധം നൽകുവാനും ഈ ലൈബ്രറിയ്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
സ്നേഹ സഞ്ജീവനി പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗിക്കുള്ള വീൽ ചെയർ സ്റ്റേറ്റ് എൻ.എസ്. എസ് ഓഫീസർ അൻസർ ആർ.എൻ കൈമാറി. കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മധു അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ. നജീബത്ത് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാദരൻ ദർപ്പക്കാട് വാർഡ് മെമ്പർ കെ.റസീന, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി. കാർത്തികേയൻ നായർ, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ , ആർ ആർ റ്റി കോർഡിനേറ്റർ പ്രസൂൺ മംഗലത്ത്,
നന്ദ സജിത് ബാബു, ബ്രഹ്മ നായകം മഹാദേവൻ, വനിത ശിശു വികസന വകുപ്പ് ചടയമംഗലം അഡീഷണൽ ഐ.സി.ഡി.എസ് സി.ഡി.പി.ഒ സീമാ തമ്പി, സൂപ്പർവൈസർമാരായ സബിൻ നിസ, ബാസിമ ബീഗം, കെ.ജെ ഷിനിലാൽ, ഷിബു എം.സി, പൗലോസ് പി.വി, പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ജഫീഷ് ജെ , മനു ആലിയാട്, സുനിത, കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.
നാഷണൽ സർവ്വീസ് സ്ക്കീം കേരള ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ , കളമശ്ശേരി ഇ റ്റി.ഐ ട്രയിനിംഗ് കോർഡിനേറ്റർ ഐ.വി സോമൻ വി. എച്ച്എസ്.ഇ വിഭാഗം എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ പി. രഞ്ജിത് , തുടങ്ങിയവരുടെ പിന്തുണയും ഒപ്പമുണ്ടായിരുന്നു.
കടയ്ക്കൽ ദർപ്പക്കാട് വൃന്ദാവനിൽ പരേതനായ എം.പി ഗോപാലൻ നായരുടെയും ലക്ഷ്മി കുട്ടിയമ്മയുടെയും മകനാണ്. വിജി ആർ നായർ ഭാര്യയും നന്ദ സജിത് മകളുമാണ്.