കഴക്കൂട്ടം : തിരുവനന്തപുരത്ത് വാഹനാപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. ഇന്ന് രാവിലെ നാലു മണിക്കാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് 2018 ബാച്ച് വിദ്യാർത്ഥി നിതിൻ ഹരി (21) യാണ് മരിച്ചത്. കോതമംഗലം സ്വദേശിയാണ് മരിച്ച നിതിൻ. ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സഹപാഠിയായ സുഹൃത്ത് വിഷ്ണു (21) വിന്റെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിഷ്ണു കൊട്ടാരക്കര സ്വദേശിയാണ്. ഇരുവരും നാലാം വർഷ വിദ്യാർഥികളാണ്.
ഇരുവരും പുലർച്ചെ ബൈക്കിൽ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്നും റയിൽവേ സ്റ്റേഷനിലേക്ക് കഴക്കൂട്ടം ചന്തവിളയ്ക്ക് സമീപം വെച്ച് എതിരെ വന്ന കാർ ഇവരെ ഇടിക്കുകയായിരുന്നു. നിതിൻഹരിയുടെ മൃദദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. വിവരമറിഞ്ഞ തിനെത്തുടർന്ന് വിദ്യാർത്ഥികളും കൊളേജ് അധികൃതരും മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്.