നെയ്യാറ്റിൻകര : ബാലരാമപുരത്ത് 1.700 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കാർഷിക കോളേജ് കീഴൂർ രാധാസ് വീട്ടിൽ ഗണപതി എന്നു വിളിക്കുന്ന ആനന്ദ് (22) ആണ് കഞ്ചാവുമായി പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി എക്സൈസ് സംഘത്തെ ആക്രമിക്കുകയും സിവിൽ എക്സൈസ് ഓഫീസർ പ്രസന്നന് പരിക്കേൽക്കുകയും ചെയ്തു തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ ബാലരാമപുരം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പോലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച കേസിലെ പ്രതികൂടിയാണ് ആനന്ദ് .
എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ പ്രിവൻ്റീവ് ഓഫീസർമാരായ ഷാജു, പത്മകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ഹർഷകുമാർ,അനീഷ്, പ്രസന്നൻ, അരുൺ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്