തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അംഗീകരിക്കാനുള്ള ശുപാർശ, ഭിന്നശേഷി സംവരണം പാലിക്കാത്തതിനാൽ ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് സ്കൂൾ അധ്യാപക അനധ്യാപക നിയമങ്ങളിൽ ഭിന്നശേഷിക്കാർക്ക് 3 ശതമാനവും 4 ശതമാനവും സംവരണം നൽകാൻ ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവ് നിലനിൽക്കെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവാണ് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.
2021 - 22 അധ്യയന കാലയളവിൽ എയ്ഡഡ് സ്കൂൾ മാനേജ്മെൻറ് നടത്തിയ നിയമനങ്ങൾ 24/9/2021 ന് മുമ്പായി അംഗീകരിക്കണമെന്ന് കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെയാണ് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഹൈക്കോടതിയെ സമീപിച്ചത്.