പ്രിൻസ്
കാട്ടാക്കട : നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്റെ കാല് അപകടത്തിൽപ്പെട്ട് ഒടിഞ്ഞു തൂങ്ങി. റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയത്. അമിത വേഗതയിൽ ഓടിച്ച വെട്ടി തിരിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്റെ ബൈക്കിൽ അതുവഴി കടന്നു പോയ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ചേർന്ന് ഉണ്ണികൃഷ്ണനെ തല്ലുന്നതും ഇയാളുടെ കൂട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി കൊണ്ടു പോകുകയും ചെയ്തു. ഉണ്ണികൃഷ്ണനും രാജേഷും ഉൾപ്പെടെ ഏഴ് ചെറുപ്പക്കാരാണ് നെയ്യാർഡാം റിസർവോയറിന് മൂന്നാം ചെറുപ്പിന് സമീപം റോഡിൽ റേസിംഗ് നടത്തിയതെന്നാണ് വിവരം.
പൊട്ടി പൊളിഞ്ഞു കിടന്ന റോഡ് ഈ ഇടക്കാലത്താണ് ടാറിഗ് നടത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി നെയ്യാർ ഡാം കേന്ദ്രീകരിച്ച് യുവാക്കൾ ബൈക്ക് റൈസിംഗ് നടത്തുന്നുവെന്ന പരാതി പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. അമിത വേഗതയിലുള്ള ഇവരുടെ ബൈക്കോട്ടം മറ്റു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ ഭീഷണി ഉയർത്തുന്നുണ്ട്. ഇതിനിടെയാണ് അപകടമുണ്ടായി യുവാവിന്റെ കാലൊടിഞ്ഞു തൂങ്ങുന്ന നിലയുണ്ടായത്.
ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നവരിൽ ഒരാൾ ഗോപ്രോ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചതോടയാണ് സംഭവം പുറം ലോകം അറിയുന്നത്. ദൃശ്യങ്ങളിൽ ബുള്ളറ്റ് ഉണ്ണികൃഷ്ണന്റെ ബൈക്കിലേക്ക് ഇടിച്ചു കേറുകയും രണ്ട് വണ്ടികൾക്കിടയിൽപ്പെട്ട ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങുന്നതും മർദ്ദിക്കുന്നതും കാണാം. ആദ്യം ഒരാൾ അമിത വേഗത്തിൽ എത്തി ബൈക്കിന്റെ മുൻവശം ഉയർത്തിയും മറ്റൊരാൾ പിൻവശം ഉയർത്തിയും അഭ്യാസ പ്രകടനങ്ങൾ നടത്തി. പിന്നീട് ഉണ്ണികൃഷ്ണൻ ബൈക്കുമായി ചീറി പാഞ്ഞു വരുന്നതും കാൽനട യാത്രികയെ ഇടിക്കാതിരിക്കാൻ വെട്ടി ഒടിച്ചു മുന്നോട്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തുന്നത് പതിവായതോടെ നാട്ടുകാർ നിരവധി തവണ പോലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലന്നും പ്രദേശവാസികൾ പറയുന്നു. മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് പോലീസ് നടപടി എടുക്കാൻ തയ്യാറായത്.
കാട്ടാക്കട മലയോര പ്രദേശങ്ങളിലെ റോഡുകൾ ഇത്തരക്കാർ ബൈക്ക് റൈസിം നടത്തനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരം പ്രകടങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു ഫോളോവഴ്സ്സിനെ കൂട്ടനാണ് എന്ന് ബൈക്ക് റൈസിംഗ് നടത്തുന്ന യുവാക്കൾ പറയുന്നത്. ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം ഫോളോവഴ്സ് ഉള്ള കേരള റൈഡേഴ്സ് ടീം, ഇരുപതിനായിരത്തിൽ മുകളിലാണ് ഫോളോവഴ്സ്സുള്ള ബൈക്ക് ഹബ് കൊച്ചിൻ, അൻപത്തി ആറായിരത്തി എഴുന്നൂറ്ലധികം ഫോളോവഴ്സ്സുള്ള ലോക്കോമോട്ടോ എന്നിങ്ങനെ ഉള്ള ഇൻസ്റ്റഗ്രാം പേജ് കളിൽ ആണ് ഇവരുടെ അഭ്യാസ പ്രകടങ്ങളുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയുന്നത്. അഭ്യാസ പ്രകടങ്ങളുടെ നിരവധി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമുകളിൽ ഉള്ളത്.
ആയിരവും പതിനായിരവും ലക്ഷവും ഫോളോവഴ്സ്സുള്ള എത്രയോ പേജുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ട്. മറ്റ് സമൂഹമാധ്യമങ്ങളും ഇത്തരം ഗ്രൂപ്പുകൾ സജീവമാണ്. കെ എൽ ബൈക്കോളിക്സ് പേജ് പതിമൂന്നായിരുത്തി അഞ്ഞൂറിലേറെ ഫോളോവഴ്സ് ഈ പേജ് നിറയെ ബൈക്ക് അഭ്യാസ ദൃശ്യങ്ങളാണ്. ഒന്നോ ഒന്നിലധികം പേർ ചേർന്ന് തുടങ്ങുന്ന ഇൻസ്റ്റഗ്രാം പേജുകൾ ആണിത്. വാഹന ലൈസൻസ് പോലുമില്ലാത്ത വിദ്യാർഥികളാണ് പേജുകൾ കൈകാര്യം ചെയ്യുന്നത് ഏറെയും. ഇത് പോലുള്ള ദൃശ്യങ്ങൾ പ്രചോദനം ഉൾക്കൊണ്ടു ബൈക്ക് അഭ്യാസത്തിന് ഇറങ്ങുന്നവർ വിലകൂടിയ ഗോപ്രോ ക്യാമറകൾ വാങ്ങുന്നു തുടർന്ന് ബൈക്കിനെ മൗണ്ടിലും ഹെൽമറ്റ് മുകളിൽ ഘടിപ്പിച്ചാണ് റോഡിലേക്ക് ഇറങ്ങുക. വഴിനീളെ ഉള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിയുന്നു. വാഹന പരിശോധനകൾക്കായി പോലീസ് കൈകാണിച്ചാൽ നിറുത്തുകയും ഇല്ല. അഥവ നിറുത്തിയാൽ ക്യാമറ ഓഫ് ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടാൽ ഓഫ് ചെയ്യാറുമില്ല. അമിത വേഗത്തിന് ഫൈൻ അടക്കണം എന്ന് പറഞ്ഞാൽ കൈൽ പണം ഇല്ലന്നും ഗൂഗിൾ പേയ്, ഫോൺ പേയ് നമ്പർ തരാനും അവശ്യപ്പെടും. അല്ലതെ പണം അടച്ചാൽ മതിയെന്ന് പറഞ്ഞാൽ അമീപത്തെ ഏടിഎമിൽ നിന്നും എടുത്തു നൽകാം എന്ന് പറഞ്ഞു തൊട്ടപ്പുറത്ത് മാറി നിന്ന ശേഷം പേഴ്സിൽ നിന്നും പണം എടുത്തു ഫൈൻ അടക്കുകയും ചെയ്യും. തുടർന്ന് പോലീസ് പിടിക്കുന്നതു മുതൽ ഫൈൻ അടക്കുന്നതുവരെ ഉള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ നിയമപലകരെ ചോദ്യം ചെയ്തു കൊണ്ടും കളിയാക്കിയും പങ്കു വയ്ക്കുന്നുണ്ട്.
കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും വാഹന പരിശോധകൾക്കിറങ്ങാറില്ലെന്നാണ് മറ്റു വാഹന യാത്രികരും നാട്ടുകാരും പറയുന്നത്. പോലീസ് മാത്രമാണ് നിരത്തുകളിൽ പരിശോധനകൾ നടത്തുന്നത്. ഇതൊക്കെയാണെങ്കിലും നടുറോഡിലൂടെ ബൈക്കുകളിൽ ഉള്ള അഭ്യാസപ്രകടനം തീർത്തും തോന്നിവാസം ആണ് വച്ചുപൊറുപ്പിക്കാൻ സാധിക്കില്ല ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ സർക്കാരിൻറെ അടിയന്തര നടപടിയാണ് ആവശ്യം.