നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു പ്രതിഭ. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് 14 ദിവസങ്ങൾ മാത്രം കഴിഞ്ഞിരുന്നു. എന്നാൽ, ഈ ഇടവേളയിൽ നാല് ദിവസം മാത്രമേ പ്രതിഭ സ്കൂളിലെത്തിയുള്ളൂ.
അന്നേദിവസം രാവിലെ അമ്മയോട് വയറുവേദനയുണ്ടെന്ന് പറഞ്ഞ പ്രതിഭ സ്കൂളിലേക്ക് പോകാൻ ഇറങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. കിടപ്പുമുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും മുറിയിൽ നിന്ന് പ്രതികരണമൊന്നുമില്ലാതിരുന്നതിനാൽ അയൽവാസികളുടെ സഹായത്തോടെ കതക് പൊളിച്ചുനോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷും പ്രീതയും ദമ്പതികളുടെ ഏക മകളാണ് പ്രതിഭ. മരണത്തിൽ നിലവിൽ ദുരൂഹതയില്ലെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമാണ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ വ്യക്തമായി അറിയാൻ കഴിയുകയുള്ളൂ.