തിരുവനന്തപുരം: പൾമണറി ഡിസീസസ് ഓഫ് ദി നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് (ഇന്ത്യ) യും ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച 22-ാം ദേശീയ സമ്മേളനത്തിൽ (നാപ്കോൺ 2020) തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം. രണ്ടാം വർഷ പി ജി വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ലഭിച്ചത്.
പേപ്പർ പ്രസൻ്റേഷനിൽ ഒന്നാം സ്ഥാനം ഡോ അനന്തു ജോസഫിനും മൂന്നാം സ്ഥാനം ഡോ മിഥുൻമോഹനും കരസ്ഥമാക്കിയപ്പോൾ പോസ്റ്റർ പ്രസൻ്റേഷനിൽ ഡോ എം നിസ്ന ഒന്നാം സ്ഥാനവും ഡോ കെ നീതു രണ്ടാം സ്ഥാനവും നേടി. 2021 ജനുവരി 27 മുതൽ 31 വരെ വെർച്വൽ പ്ലാറ്റ്ഫോമിലാണ് സമ്മേളനം സംഘടിപ്പിച്ചത്.