തിരുവനന്തപുരം : റേഷൻ വിതരണ ലൈസൻസികളുടെയും സെയിൽസ്മാൻ മാരുടെയും സമര സംഘടനയായ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എഐടിയുസി) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ 2021 ഫെബ്രുവരി 21 ന് നെടുമങ്ങാട് നടക്കും. നെടുമങ്ങാട് പി.എം.സുൽത്താൻ സ്മാരക ഹാളിൽ ചേരുന്ന ജില്ലാ കൺവെൻഷൻ എഐടിയുസി ജില്ലാ സെക്രട്ടറിയും കെ.ആർ.ഇ.എഫ് സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യും.
കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹികളായ പി.ജി.പ്രിയൻകുമാർ, പി.എസ്.ഷൗക്കത്ത്, പാട്ടത്തിൽ ഷെരീഫ്, മലയടി വിജയകുമാർ, പുറുത്തിപാറ സജീവ്, കോവളം വിജയകുമാർ, ഡി.ഷാജികുമാർ, ഐര അപ്പുക്കുട്ടൻ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ശക്തിപ്പെടുത്തുന്നതിനും ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന എൽഡിഎഫ് സർക്കാറിനുള്ള ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നതിനും ചേരുന്ന പ്രസ്തുത കൺവെൻഷനിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് റേഷൻ എംപ്ലോയീസ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മലയടി വിജയകുമാർ തൊഴിലാളികളോട് അഭ്യർത്ഥിച്ചു.