തിരുവനന്തപുരം : സിനിമാ തീയറ്ററുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് ഐ.ജി.പി.-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. എല്ലാ തീയേറ്ററുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ആളുകൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കുന്നതിനും മറ്റും ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടതാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധന നടത്തും. സുരക്ഷ വീഴ്ച കണ്ടെത്തുന്ന തീയറ്ററുകൾക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.