തിരുവനന്തപുരം : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 25പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വർധിച്ചത് എങ്കിൽ ഈ വർഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്. . ഇതോടെ പെട്രോൾ വില സർവകാല റെക്കോർഡിലെത്തി.
കൊച്ചിയിൽ പെട്രോളിന് 55.11 രൂപയും, സീഡലിന് 79.24 രൂപയുമാണ് ഇന്നത്തെ വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 84.95 രൂപയും ഡീസൽ ലിറ്ററിന് 75.13 രൂപയുമാണ്.
ക്രൂഡ് ഓയിൽ ബാരലിന് 55 ഡോളറിൽ താഴെ ആയപ്പോളാണ് രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിലെ വർധനവ്. വരും ദിവസങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടാവാനാണ് സാധ്യതയെന്നാണ് എണ്ണ കമ്പനികൾ അഭിപ്രായപ്പെടുന്നത്.