കാട്ടാക്കട : പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്കോണ്ടാക്റ്റ് ലെസ്സ് ഇൻഫ്രാ റെഡ് തെർമ്മോമീറ്ററുകൾ നൽകി പൂഴനട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം .ഭാവന ഭാരവാഹികളായ പൂഴനാട് ഗോപൻ ,പ്രഭു ,നിഖിൽ ,അലക്സ് ,ബിനു ,വിപിൻ ,സതി അജിത്ത് ,ലിജോബിനു എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ ഡോ: വിനോജിന് കൈമാറി.
ഭാവന ഗ്രന്ഥശാലയുടെ അഭ്യർത്ഥനയെ തുടർന്ന് .ഡോ: ശശി തരൂർ എം.പി ഇടപെടലിൻ്റെ ഫലമായി എ.ഐ .പി .സി കേരള ഘടകം സെക്രട്ടറി സുധീർ മോഹൻ ആണ് ഇത് ഭാവന ഗ്രന്ഥശാലയ്ക്ക് ലഭ്യമാക്കിയത് . നേരത്തെ മൂന്ന് ഘട്ടങ്ങളിലായി മാസ്കുകൾ ഭാവന പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയിരുന്നു. പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തന പരിധിയിൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്നും നിരവധി പേർ എത്തിചേരാനും നിരീഷണത്തിൽ കഴിയാനുമുള്ള സാഹചര്യത്തിലും പരീക്ഷക്ക് ആരംഭിക്കാൻ പോകുന്ന ഈ ഘട്ടത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോണ്ടാക്റ്റ് ലെസ്സ് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഏറെ ഉപകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.വിനോജ് അഭിപ്രായപ്പെട്ടു.
കോ വിഡ് 19 പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഭാവന ഗ്രന്ഥശാല നടത്തി വരുന്നത് രണ്ടായിരത്തിലധികം മാസ്കുകൾ ആവിശ്യ സർവീസുകൾക്ക് ഇതിനകം സൗജന്യമായി നൽകുകയും ഒപ്പം 1000 വീടുകളിൽ മാസ്കുകളും പ്രതിരോധമരുന്ന് എത്തിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു അതോടൊപ്പം തന്നെ കമ്മ്യൂണിറ്റി കിച്ചൻ ആവശ്യമായ ഭക്ഷ്യവസ്തുക്കളിൽ രണ്ട് ഘട്ടമായി ലഭ്യമാക്കിയിരുന്നു കൊറോണ കാലത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ഭാവന ഗ്രന്ഥശാല 65 ൽ പരം കുടുംബങ്ങൾക്ക് നിത്യ വരുമാനത്തിന് സൗകര്യമൊരുക്കാൻ ആരംഭിച്ച മാസ്കുകളുടെ നിർമ്മാണം ഇപ്പോഴും നടത്തിവരികയാണ് .എസ്എസ്എൽസി പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടിയ്ക്കായി 8000 ത്തോളം മാസ്കുകൾ കാട്ടാക്കട ബി ആർ. സി ക്കുവേണ്ടി നിർമ്മിച്ചു നൽകി .6 തരത്തിലുള്ള മാസ് കുകൾ വിടെ നിർമ്മിച്ച് വരുന്നു. കഴുകി ഉപയോഗിക്കാൻ കഴിയുന്ന പതിനായിരത്തിലെറെ മാസ് കുകളാണ് ഈ ഗ്രന്ഥശാലയിൽ ഒരു ദിവസം നിർമ്മിക്കുന്നു.