കാട്ടാക്കട : സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഇരു പഞ്ചാത്തുകളിലും ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ടാണ് തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, പേര, പപ്പായ, റംബൂട്ടാൻ, മുരിങ്ങ, കുടംപുളി, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷതൈകളാണ് പഞ്ചായത്തിലെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത്.
തൈകൾ കൃഷി ഭവൻ മുഖേന ലഭ്യമാക്കിയിക്കുകയാണ്. ഇതോടൊപ്പം തന്നെ തരിശുഭൂമികളിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. ഉദ്ഘാടന ചടങ്ങുകളിൽ പള്ളിച്ചൽ പഞ്ചായത്തിൽ നരുവാംമൂട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ എന്നിവരും വിളപ്പിൽ പഞ്ചായത്തിൽ വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷൈലജ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ആരോഗ്യ - വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജുദാസ് തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ മണ്ണിനും ഭൂപ്രകൃതിക്കും ഇണങ്ങുന്ന എല്ലാതരം വിളകളും നട്ടു കൊണ്ട് ജൈവസമൃദ്ധി പദ്ധതിയിലൂടെ സമഗ്ര കാർഷിക സ്വയം പര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.