കാട്ടാക്കട : കാട്ടാക്കട പൂവച്ചൽ റോഡിൽ മിനി നഗറിനു സമീപം വച്ച് കാട്ടാക്കട പോലീസ് ആണ് വാഹനം പിടികൂടിയത്. മൽസ്യം കയറ്റിയ വാഹനം വരുന്നതറിഞ്ഞു എസ്ഐ ഹെൻഡേഴ്സനും സിപിഒ അഭിലാഷ്, ബൈജു എന്നിവർ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. പൂവച്ചലിൽ സ്റ്റാർ മൽസ്യ വിപണന കേന്ദ്രത്തിൽ വന്നതാണ്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നും പൂവച്ചൽ സ്റ്റാർ മൽസ്യ വിപണന കേന്ദ്രത്തിൽ വന്നതാണ് എന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു.
ഡ്രൈവർ കന്യാകുമാരി കുളച്ചൽ സ്വദേശിയാണ്. വാഹനത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തിയ മറ്റു രേഖകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കൂടാതെ ഡ്രൈവർ മാസ്ക് ധരിച്ചിരുന്നു വെങ്കിലും വാഹനത്തിൽ കോവിഡ് 19 നെ പ്രതിരോധിക്കാൻ സാനിറ്റൈസർ ഒന്നും തന്നെയില്ലായിരുന്നു. പോലീസ് വാഹനം പിടികൂടിയതിനെ തുടർന്ന് പൂവച്ചൽ ഗ്രാമ പഞ്ചായത്ത് അധികൃതരെയും ഹെൽത്ത് അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഹെൽത്ത് ഉദ്യോഗസ്ഥർ പുറകു വശത്തു നിന്നും ഡ്രൈവർ എടുത്തു നൽകിയ മൽസ്യം മറ്റു രാസ പരിശോധനകൾ നടത്താതെ നോട്ടത്തിൽ നല്ല മീനാണ് എന്ന് പറയുകയും ചെയ്തു.
മീനും വാഹനവും ഡ്രൈവറെയും വന്ന സ്ഥലത്തേക്ക് തിരിച്ചു വിടാൻ തായ്യാറായി. ഇത് നാട്ടുകാരും ഹെൽത്ത് ഉദ്യഗസ്ഥരും തമ്മിൽ വാക്കേറ്റത്തിനിടയായി. ഹെൽത്ത് ഉദ്യോഗസ്ഥർ മന്ത്രി ഓഫീസിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് തിരിച്ചു വിടാൻ തയ്യാറായത് എന്ന് പറഞ്ഞു വെങ്കിലും നാട്ടുകാർ ഇത് കേൾക്കാൻ തയാറായില്ല. രാജ്യത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉള്ളതും റെഡ് സോണിൽ നിന്നും എത്തിയ ഡ്രൈവറെ തിരിച്ചു വിടാൻ കഴിയില്ലെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് മൽസ്യം സ്റ്റാർ മൽസ്യ വിപണന കേന്ദ്രത്തിന് തന്നെ നൽകുകയും ഉണ്ടായി. ഉടൻ പൂവച്ചലിൽ മൽസ്യ വിപണ കേന്ദ്രത്തിൽ നിന്നും എത്തിയ മറ്റൊരു വാഹനത്തിൽ മീനുകൾ കയറ്റി സ്ഥലത്ത് നിന്നും മാറ്റുകയും ചെയ്തു. അവശ്യ സാധങ്ങൾ കൊണ്ട് വരുന്ന വാഹങ്ങൾ തടയാൻ പാടില്ലന്നുള്ള കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഡ്രൈവറെ നാട്ടിലേക്ക് മടക്കി അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കാട്ടാക്കടയിൽ നിന്നും അഗ്നിശമന എത്തി വാഹനം അണുവിമുക്തമാക്കി. അതെ സമയം അണുവിമുക്തമാക്കിയ അടച്ചു മൂടി വന്ന ഫ്രീസർ ഉള്ള ലോറിക്കുള്ളിലുള്ള മീനുകൾ പരിശോധന നടത്താതെ വിട്ടുകൊടുത്തത്തിലും നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉണ്ട്. ഈ വാഹനത്തിൽ എത്തിയ മൽസ്യം ഇന്ന് കാട്ടാക്കട, മാറനല്ലൂർ, വിളപ്പിൽ, പൂവച്ചൽ, കള്ളിക്കാട്, വെള്ളനാട്, കുറ്റിച്ചൽ, ആര്യനാട്, നെടുമങ്ങാട് പ്രദേശങ്ങളിൽ വിൽപ്പനക്ക് എത്തുകയും ചെയ്യും.
പൂവച്ചൽ പ്രദേശത്ത് തമിഴ്നാട്ടിൽ നിന്നും ലോറികളിൽ മൽസ്യം എത്തുന്നുണ്ട്. ഇതിൽ പോലീസ് ചില വാഹനങ്ങൾ പിടികൂടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പോലീസ് പ്രദേശത്ത് കർശന പരിശോധന നടത്തുകയും ഉണ്ടായി. പരിശോധനകളെ തുടർന്ന് മൽസ്യങ്ങൾ ലഭിക്കാതെയും വന്നു. ലോക്ക് ഡൗണിൽ ചെറിയ ഇളവുകൾ വന്നതോടെ തമിഴ്നാട്ടിൽ നിന്നും മൽസ്യം കയറ്റിയ വാഹനങ്ങൾ പരിശോധനകൾ ഇല്ലാതെ അതിർത്തി കടന്നു എത്തുന്നുണ്ട്. ഇത് അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തിയില്ലങ്കിൽ സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം നിയന്ത്രണാതീതമാകുകുന്നതിനും മരണസംഖ്യാ ഉയരുന്നതിനു വഴിതെളിയിക്കുകയും ചെയ്യും.