വിതുര : അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബാരക് ഒബാമയുടെ ഡെപ്യൂട്ടി അസ്സിസ്റ്റന്റും ഒബാമയെ അധികാരത്തിൽ എത്തിക്കാൻ കാരണമായ ഒബാമ ഫോർ അമേരിക്ക ക്യാംമ്പയിന്റെ ഉപജ്ഞാതാവുമായ ഹെൻട്രി എഫ്. ഡിസിയോ ജൂനിയറുമായി സംവദിക്കാൻ അവസരം ലഭിച്ച വിതുര സ്കൂളിലെ വിദ്യാർത്ഥിക്ക് അനുമോദനവുമായി കെ.എസ്.ശബരീനാഥൻ എംഎൽഎ വീട്ടിലെത്തി. വിതുര ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയും എസ്.പി.സി കേഡറ്റുമായ ദിയയക്ക് വിതുര ആനപ്പാറയിലെ വീട്ടിലെത്തിയാണ് എംഎൽഎ അനുമോദിച്ചത്.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത അഞ്ച് എസ്പിസി കെഡറ്റുകളുമായാണ് സംവാദം നടന്നത്. തെരെഞ്ഞെടുക്കപ്പെട്ട അഞ്ചു പേരിൽ ഒരാളാണ് ദിയ. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ലൈവ് പ്രോഗ്രാമിൽ പങ്കെടുക്കുത്തു. എസ്പിസി യിലൂടെ മികച്ച കെഡറ്റ്, റേഡിയോ ജോക്കി, അവതാരക, പ്രഭാഷക, തുടങ്ങി നിരവധി മേഖലകളിൽ കഴിവു തെളിയിച്ച ദിയ നെടുമങ്ങാട് ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് ഫയർ ഓഫീസറായ രവീന്ദ്രൻനായരുടെ മകളാണ്.