നെയ്യാർഡാം : ഗാന്ധി ദർശൻ യുവജനസമിതി പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാർഡാംസർക്കാർ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു. ഗാന്ധിദർശൻ യുവജനസമിതി കള്ളിക്കാട് മണ്ഡലം പ്രസിഡന്റ് സനൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു, ഗാന്ധിദർശൻ യുവജനസമിതി അലക്സ്ജെയിംസ്, നേഴ്സ്മാരെ പൊന്നാട അണിയിച്ച ഉദ്ഘാടനം ചെയ്തു. യോഗനടപടികൾക്ക് ഡോക്ടർ അജേഷ് തമ്പി നേതൃത്വം നൽകി. ജനനന്മകൾ ഇനിയും തുടരും എന്ന് നിയോജകമണ്ഡലം പ്രസിഡന്റ് അലക്സ് ജെയിംസ് അഭിപ്രായപ്പെട്ടു. യുവജനസമിതി വൈസ് പ്രസിഡന്റ് ശ്യാം നെയ്യാർ, ഷിബിൻ, തുടങ്ങിയവർ പങ്കെടുത്തു.




