കിളിമാനൂർ : കെ എസ് ആർ ടി സി കിളിമാനൂർ ഡിപ്പോയിൽ നിന്നു ബുധനാഴ്ച മുതൽ 29 ബസുകൾ തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തും. നെടുമങ്ങാട്, ആറ്റിങ്ങൽ, പാലോട്, തിരുവനന്തപുരം സിറ്റി, വർക്കല, വെഞ്ഞാറമൂട് എന്നിവിടങ്ങളിലേക്ക് ആയിരിക്കും സർവ്വീസുകൾ. പൊതുജനങ്ങൾ ജാഗ്രതാ പൂർവ്വം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബസിൽ കയറണം . ഒരു ബസിൽ 28 പേർക്ക് സഞ്ചരിക്കാം . മാസ്ക് നിർബന്ധം. മിനിമം ചാർജ് 12 രൂപ
കിളിമാനൂർ ഡിപ്പോയിൽ നിന്നും ഇന്ന് മുതൽ 29 ബസുകൾ സർവ്വീസ് നടത്തും
Tags