തിരുവനന്തപുരം : മെയ് 31 വരെ പൊതുഗതാഗത സംവിധാനം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലും കൊല്ലം അടക്കമുള്ള മറ്റു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്ക് എത്തണമെന്നെ ഉത്തരവാണ് നിയമവകുപ്പ് സെക്രട്ടറി പുറത്തിറക്കിയിട്ടുള്ളത്.
ഡെപ്യൂട്ടി സെക്രട്ടറി തലം മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ എത്തിയാൽ മതിയെന്നും ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സ്പെഷ്യൽ ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളവർ ഓഫീസിൽ എത്തിയാൽ മതിയെന്നും അല്ലാത്ത ദിവസങ്ങളിൽ വർക്ക് ഫ്രമം ഹോമം അനുസരിച്ച് ജോലി ചെയ്താൽ മതിയെന്നുമുള്ള ഉത്തരവ് നിലനില്‍ക്കെയാണ് നിയമ സെക്രട്ടറി മറ്റു ജില്ലകളിലുള്ള ജീവനക്കാർ സ്പെഷ്യൽ ഡ്യൂട്ടിക് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.
സെക്രട്ടറിയറ്റിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ടെങ്കിലും സമീപ ജില്ലകളിൽ താമസിക്കുന്ന ജീവനക്കാർക്ക് ട്രെയിനോ ബസ് സർവ്വീസോ ആരംഭിക്കാതെ തിരുവനന്തപുരത്ത് എത്തിച്ചേരാൻ കഴിയില്ല. സർക്കാർ ബദൽ യാത്രാ സംവിധാനങ്ങൾ ഏർപ്പെടുത്താതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എത്താൻ യാതൊരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ നിയമ സെക്രട്ടറിയുടെ നിലപാട് വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയുളവാക്കുന്നു.