തിരുവനന്തപുരം : കൊറോണയുടെ കാഠിന്യ സമയത്ത് കടൽ മത്സ്യത്തിന്റെ ലഭ്യത കുറവും നല്ലതരം മത്സ്യങ്ങൾ ലഭിക്കാൻ സാധ്യത കുറവുള്ള ഈ സമയത്ത് കള്ളിക്കാട് നെയ്യാർ ഡാമിൽ കോടിക്കണക്കിന് സംസ്ഥാന - കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മീൻ വളർത്തൽ കേന്ദ്രത്തിൽ നിന്നും മീൻ ലഭിക്കണമെങ്കിൽ ഏമാൻമാർ കനിയണം. ഇവിടെ ഗാർഹിക ആവശ്യത്തിന് വിൽക്കുന്ന മീനിന് 170 രൂപയാണ് ഒരു കിലോഗ്രാമിന് ഇതേ മത്സ്യം പുറത്ത് 250 രൂപ മുതൽ 300 രൂപ വരെ വിലക്ക് വിൽക്കുന്നു ഈ വിലക്കുറവ് മുതലെടുത്ത് മത്സ്യം പിടിച്ച് വിൽക്കുന്ന ദിവസങ്ങളിൽ യാതൊരു അറിയിപ്പും കൂടാതെ ഇഷ്ടക്കാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്ഥാപനമായി ഈ വകുപ്പിലെ ചില ജീവനക്കാർ പെരുമാറുന്നത് വൻ പ്രതിക്ഷേതം ഉണ്ടാക്കിയിട്ടുണ്ട്.
മീൻ വിൽക്കുന്നത് അറിഞ്ഞും കേട്ടും ആരെങ്കിലും എത്തിയാൽ അവർക്ക് നിശ്ചിത അളവിൽ മാത്രമേ മത്സ്യം കൊടുക്കുകയുള്ളു. ഇഷ്ടക്കാർക്ക് എത്ര കിലോഗ്രാം വേണമെങ്കിലും കൊടുക്കും ചിലർക്ക് ചാക്കിലും . കുടുംബ സ്വത്തായി വച്ച് പെരുമാറുന്ന ചില മീൻ മാഫിയ തലവൻമാർ വെറേയും E ബില്ലിംഗ് സംവിധാനം ഉള്ള ഈ സംസ്ഥാനത്ത് ഇവിടെ പേപ്പർ ബില്ലാണ് കൊടുക്കുന്നത്. മുൻകൂട്ടി പൊതു അറിയിപ്പോ മറ്റിതര അറിയിപ്പുകളോ ഇല്ലാതെയാണ് ഈ വകുപ്പിൽ മീൻ വില്പന നടത്തുന്നത് എന്ന വ്യാപക ആരോപണമാണ് ഉയരുന്നത്.
അരെങ്കിലും ശബ്ദമുയർത്തി ഈക്കാര്യം ചോദിച്ചാൽ വേണമെങ്കിൽ വാങ്ങിയാൽ മതി ഇല്ലെങ്കിൽ പൊയ്ക്കോ എന്ന ചില ഉദ്യോഗസ്ഥരുടെ ശകാരവും മുഷ്ക്ക് നിറഞ്ഞ ഈ ഉദ്യോഗസ്ഥൻമാരുടെ പെരുമാറ്റം സംഘർഷ ങ്ങൾക്ക് കാരണമാകാറുണ്ട്. നാടൻ ഭാഷയിൽ പറഞ്ഞാൽ ജാടയും പോരും. ഇവിടെയുള്ള മത്സ്യവില്പന സുധാര്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കണമെന്നുമാണ് പൊതുജന വികാരം .




