തിരുവനന്തപുരം : ജില്ലയിലെ ദേവസ്വം ബോർഡിലെ ആനകളിൽ നിൽക്കുന്ന ചട്ടക്കാർക്ക് ആനപ്രേമി കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഗജവീര്യം ആനപ്രേമി കൂട്ടായ്മയാണ് മാതൃകയാകുന്നത്.
തിരുവാറാട്ട്കാവ് കാളിദാസൻ, ശാർക്കര ചന്ദ്രശേഖരൻ, ശാർക്കര ആഞ്ജനേയൻ, എന്നി ആനകളിൽ നിൽക്കുന്ന ചട്ടക്കാർക്കാണ് ഇന്ന് വിതരണം നടത്തിയത്.
തോന്നയ്ക്കൽ വാർഡ് മെമ്പർ സുധീഷ്ലാൽ കിറ്റ് വിതരണം നടത്തി. കൂടാതെ ആനപാപ്പാൻന്മാർക്ക് മാസ്ക്കും. ആനകൾക്ക് ഭക്ഷണവും നൽകിയാണ് ആനപ്രേമി സംഘം മടങ്ങിയത്. തുടർന്നും ജില്ലയിലെ പാപ്പാന്മാർക്ക് കിറ്റ് വിതരണം നടത്തും എന്ന് ആനപ്രേമി കൂട്ടായ്മ ഗ്രൂപ്പ് മെമ്പേഴ്സ് പറഞ്ഞു.