കാട്ടാക്കട : ഇന്ത്യൻ യൂത്ത് കോൺഗ്രസ് യൂത്ത്കെയറിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അലക്സ് ജെയിംസ് ന്റെ നേതൃത്വത്തിൽ നെയ്യാർഡാം പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്ക്, സ്നേഹോപഹാരം നൽകി.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് വട്ടപറമ്പലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ് വിജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എംഎം മാത്യുക്കുട്ടി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ സിപി, ബ്ലോക്ക് സെക്രട്ടറി ഷാജികുമാർ, വാർഡ് മെമ്പർ ശശീന്ദ്രൻ, ഷിബിൻ സുദർശൻ തുടങ്ങിയവർ പങ്കെടുത്തു