നെയ്യാറ്റിൻകര ചെമ്പൂരിൽ വ്യാജവാറ്റു കേന്ദ്രത്തിൽ റെയ്ഡിനിടയിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ ജീവനക്കർക്ക് പരിക്കേറ്റു. ഇതിനിടെ എക്സൈസ് പിടികൂടിയ പ്രതിയെ ഹാൻഡ് കപ്പ് ഊരി മാറ്റി രക്ഷപ്പെടുത്തി.
എക്സൈസ് കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടർ സ്വരൂപ്, സിവിൽ ഓഫീസർ മാരായ രാജീവ്, രജിത്, ഹർഷകുമാർ, ഷിന്റോ എബ്രഹാം, സുനിൽ പോൾ ജയൻ എന്നിവർക്കാണ് മർദ്ദനം ഏറ്റത്. ഗുരുതരമായി പരിക്കേറ്റ എക്സൈസ് ജീവനക്കാരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് മർദ്ദിച്ചത്. എക്സൈസ് ഉദ്യോഗസ്ഥർ എത്തിയ കാറും തല്ലിതകർത്തു. അര്യൻ കോട് പോലീസും എക്സൈസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.