വെള്ളനാട് : കുളക്കോടിന് സമീപം അമിത വേഗത്തിൽ വന്ന സ്കൂട്ടർ കാറിൽ ഇടിച്ചു. കാറിന്റെ ആഴ്സിൽ തകർന്നു. കുളക്കോട് നിന്നും വെള്ളനാട്ടേക്കു വരികെയായിരുന്ന അംബാസിഡർ കാറിൽ അനൂപ് അവന്യൂ റോഡിൽ നിന്നും എത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘതത്തിൽ സ്കൂട്ടർ യാത്രികൻ റോഡിൽ തെറിച്ചു വീണു. ഉടൻ ഇയാൾ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ വലിയ കന്നാസ് എടുത്ത് കയറ്റി അതെ വേഗത്തിൽ പോയതായി നാട്ടുകാർ പറഞ്ഞു.
കുളക്കോടിന് സമീപം അമിത വേഗത്തിൽ വന്ന സ്കൂട്ടർ കാറിൽ ഇടിച്ചു
Tags