തിരുവനന്തപുരം : തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിലേക്ക് ആദ്യഘട്ടമായി ആയിരം കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ എത്തിച്ചു നല്കിയ ഡോ. ശശിതരൂര്‍ എം.പിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു.
വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് ഈഘട്ടത്തില്‍ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിക്കാന്‍ കഴിഞ്ഞത്. ഈ ഘട്ടത്തില്‍ ആരോഗ്യ വിഭാഗത്തിന് വളരെയേറെ പ്രയോജനപ്രദമാണ് ശശി തരൂരിന്റെ നടപടി. ഒരു ജനപ്രതിനിധി ഈ ഘട്ടത്തില്‍ അനുവര്‍ത്തിക്കേണ്ട മാതൃകാപരമായ നടപടിയാണ് ശശി തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് കൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.




