കാട്ടാക്കട : പൂവച്ചൽ ഉണ്ടപ്പാറ തണ്ണിച്ചാംകുഴിയിൽ ഷിബു - മായ ദമ്പതികളുടെ മകൻ അനൂപ് (22) ആണ് മരിച്ചത്. ഉച്ചക്ക് ഒരുമണിയോടെ പിതാവ് ആഹാരം കഴിക്കാൻ വിളിക്കാൻ എത്തിയപ്പോൾ അനൂപിൻറെ മുറിയിലെ ബാത്ത്റൂമിൽ ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. എ.സി ടെക്നിഷ്യൻ ആണ് അനൂപ്. കാട്ടാക്കട പോലീസ് മേൽ നടപടി സ്വീകരിച്ച മൃദദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി. സഹോദരി : അഞ്ചു.


