വെള്ളനാട് അരുവിക്കാമൂഴിയിൽ ക്രഷർ യൂണിറ്റ് തുടങ്ങാനുള്ള നീക്കം തുടരുന്നു. ഇവിടുത്തുകാർ ഉറക്കമില്ലാതായിട്ട് മാസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ 10 വർഷം മുൻപ് ആണ് ഇവിടെ അനധികൃതമായി നടന്നിരുന്ന ക്വാറി ജനങ്ങൾക്ക് ഭീക്ഷണിയായതിനെ തുടർന്ന് അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല ഒടുവിൽ ഈ ക്വാറിയിൽ ഒരാൾ മരണപെട്ടതോടെ ജില്ലാ കലക്ടർ ഇടപ്പെട്ടു നിർത്തലാക്കി. തുടർന്ന് വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സ്വാകര്യ വ്യക്തി ക്രഷർ യൂണിറ്റ് തുടങ്ങാനുള്ള നീക്കം തുടരുന്നത്.
ഈ ക്വാറി 25 മീറ്റർ പോലും ദൂര പരിധിയില്ലാതെയാണ് കേന്ദ്ര-കേരള സർക്കാരിന്റെ നിരവധി അംഗീകാരങ്ങൾ നേടി പ്രവർത്തിക്കുന്ന ദി ഡെയിൽ വ്യൂ ലഹരി ചികിത്സ പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്. 30 വർഷമായി ഈ കേന്ദ്രം പ്രവർത്തിക്കുന്ന ഇവിടെ കുട്ടികൾ ഉൾപ്പെടെ 60 ൽ അധികം അന്തേവാസികൾ ഉണ്ട്. കൂടതെ 80 തോളം കുടുംബങ്ങൾ ക്വാറിക്കു ചുറ്റും താമസിക്കുന്നു. അംഗനവാടി മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. സമീപം വിവിധ കൃഷിടങ്ങളും ക്വാറിയിലെ ഖനനം തുടരുന്നതോടെ ഭീഷണിയാകുന്നത്.
നാട്ടുകാർ, ദി ഡെയിൽ വ്യൂ ലഹരി ചികിത്സ പുനരധിവാസ കേന്ദ്രം അധികൃതർ ജില്ലാ കളക്ടർക്കും റവന്യൂ മുഖ്യ മന്ത്രി തുടങ്ങിയിടങ്ങളിൽ പരാതികൾ നല്കിയിരിക്കുകയാണ്. സമരം തുടങ്ങിയതോടെ ക്വാറി മാഫിയ സമര പന്തൽ കേന്ദ്രീകരിച്ചും അരുവിക്കര ഡാമിൽ എത്തുന്ന തോടിലെ കുളിക്കടവിനു നേരെയായി സിസി കാമറകൾ വച്ചതിനെ തുടർന്ന് ഇവിടുത്തുകാരുടെ കുളിയും മുടങ്ങി എന്ന് സ്ത്രീകൾ. വേനൽ സമയ മാകുമ്പോൾ കുളിക്കടവിൽ ചെറിയ കുളം കുഴിച്ചാണ് വീടുകളിലെ ആവശ്യങ്ങൾക്കും കുളിക്കുന്നതിനും വെള്ളം ശേഖരിക്കുന്നത്.
അതെ സമയം പ്രതിയുമായി ആര്യനാട് പോലീസിനെ സമീപിച്ചെങ്കിലും പോലീസ് നാട്ടുകാരുടെ പരാതികൾ കേൾക്കാൻ തയാറില്ലന്നും പറയുന്നു. സമരം അവസാനിപ്പിക്കാനും അറിഞ്ഞു എന്ന് ഇവർ ആരോപിക്കുന്നു. വെള്ളനാട് ഗ്രാമ പഞ്ചായത്തു അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി എടുക്കാൻ തയാറായില്ലെന്നും നാട്ടുകാർ പറയുന്നു.
പാറ പൊട്ടിക്കാൻ പൊല്യൂഷൻ കണ്ടറോളിൽ നിന്നും അനുമതി കിട്ടിയതിനാൽ തങ്ങൾ പറ പൊട്ടിക്കും എന്നും സമരക്കാരോട് ക്വാറി നടത്തിപ്പുകാർ പറഞ്ഞതായി സമരക്കാർ പറഞ്ഞു. കൂടതെ സമരത്തിൽ പങ്കെടുക്കാൻവർക്കെതിരെ വ്യജ പരാതികൾ നല്കുകയുകയും വിവിധ കേസുകൾ കാണിച്ചു വക്കീൽ നോട്ടീസ് അയക്കുകയും വിധ സംഘടനകളുടെ പേരിലും സമരക്കാർ ക്കെതിരെ വ്യാജ നോട്ടീസ് പ്രചാരണവും നടത്തുകയാണ് ക്വാറി മാഫിയകൾ.

