കാട്ടാക്കട : പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട് വാർഡിലെ കുളങ്ങരക്കുഴിയിൽ പഞ്ചായത്ത് കുളത്തിൽ ഇറച്ചിക്കോഴി മാലിന്യം. മാലിന്യത്തിന്റെ ദുർഗന്ധം മൂലം സമീപ വാസികൾക്കും ഇതുവഴി യാത്ര ചെയ്യുന്നവരും മൂക്ക് പൊത്തി ഇരിക്കേണ്ട അവസ്ഥയാണ്. കുളം നിറയെ പുഴുക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമീപത്തെ വീടുകളിൽ ഉള്ളവർക്ക് ആഹരം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞ വർഷം വേനൽ കാലത്ത് പ്രദേശത്തെ നിരവധി ആൾക്കാർ വാഹനത്തിലും അല്ലാതെയും വീടുകളിലെ ആവശ്യത്തിനായി ഇവിടെ നിന്നും മാണ് കുടി വെള്ളം കൊണ്ട് പോകുന്നത്. ഇവിടെ മാലിന്യം നിക്ഷേപിച്ചതോടെ പ്രദേശത്തെ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിച്ചതോടെ ഇവിടുത്തുകാരുടെ കുടിവെള്ളം മുട്ടിയ നിലയിലായി. കാപ്പിക്കാട് വാർഡ് മെമ്പറെയും വീരണകാവ് ഹെൽത്ത് അധികൃതരെയും അറിയിച്ചെങ്കിലും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.