കാട്ടാക്കട : സ്ത്രീ സൗഹൃദ മണ്ഡലം എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ രണ്ടാം വാർഷികവും അവലോകനവും മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചേയർ പേഴ്സൺ ഡോ. ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ വരുന്ന ഒരു വർഷക്കാലം നടപ്പിലാക്കേണ്ട വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.
ഒപ്പം കൺവീനർ യു.ഷീജാ ബീഗം അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദീൻ, അഭിനേത്രി ലീലാപ്പണിക്കർ, പ്രമുഖ നർത്തകി ഡോ.നീനാപ്രസാദ്, SEWA സെക്രട്ടറി സോണിയ ജോർജ്, വിവിധ ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.