കാട്ടാക്കട : നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നടീൽ ഉത്സവം നടന്നു. മാറനല്ലുർ പഞ്ചായത്തിൽ നടന്ന നടീൽ ഉത്സവം ഐ.ബി.സതിഷ് എം.എൽ.എ ഉത്ഘാടനം നിർവഹിച്ചു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ, മാറനല്ലൂർ കൃഷി ഓഫീസർ ദീപ, സി.ഡി.എസ് ചെയർപേഴ്സൺ ശോഭന ചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് നടീൽസവം നടന്നത്. വിളപ്പിൽ പഞ്ചായത്തിൽ നടന്ന നടീൽ ഉത്സവം വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാറും, വിളവൂർക്കൽ പഞ്ചായത്തിൽ നടന്ന നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറും, മലയിൻകീഴ് പഞ്ചായത്തിൽ മണപ്പുറം വാർഡിൽ നടന്ന നടീൽഉത്സവം മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായരും ഉത്ഘാടനം ചെയ്തു.
മണപ്പുറം വാർഡ് മെമ്പർ ശ്രീകാന്തും, കൃഷി ഒഫീസർ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കാട്ടാക്കട പഞ്ചായത്തിൽ മംഗലയ്ക്കൽ വാർഡിൽ നടന്ന നടീൽസവം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഉദ്ഘാടനം ചെയ്തു. ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ.നിസാമുദിൻ, കാട്ടാക്കട കൃഷി ഒഫീസർ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പള്ളിച്ചൽ പഞ്ചായത്തിൽ നടന്ന നടീൽ ഉത്സവം പഞ്ചായത്ത് മെമ്പർ ശശികല ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.