കാട്ടാക്കട : പൂഴനാട് ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ 28 മത് വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അൻ സജിത റസ്സലിൻ്റെ അദ്ധ്യക്ഷതയിൽ സി.കെ ഹരിന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വച്ച് കേരളത്തിലെ മികച്ച പ്രഭാഷകർക്കായി ഭാവന ഏർപ്പെടുത്തിയ വോയിസ് ഓഫ് കേരള പുരസ്കാരം ഗ്രാൻഡ് മാസ്റ്റർ ഡോ..ജി.എസ് പ്രദീപിന് എം.എൽ.എ സമ്മാനിച്ചു. ജി.എസ് പ്രദീപ് ,ബി.വിനോദ് കുമാർ ,അനിത ജോസഫ് ,ചെറുപുഷ്പം ,ചന്ദ്രബാബു ,മുരളിധരൻ നായർ ,ശ്രീജകുമാരി ,അലക്സ്, സതിഷ് കുമാർ ,എന്നിവർ പ്രസംഗിച്ചു.
ഭാവന പ്രസിഡൻറ് പൂഴനാട് ഗോപൻ സ്വാഗതവും സെക്രട്ടറി ഗംഗൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് മികച്ച എൻ.സി.സി യൂണിറ്റിനുള്ള പുരസ്കാരം തുടർച്ചയായി നേടിയ ജനാർദ്ദനപുരം എച്ച് എസ് സി ലെ എൻസി സി കേഡറ്റുകളെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.