തിരുവനന്തപുരം : കോവിഡ്-19നെത്തുടര്‍ന്ന് കേരള ഗവണ്മെന്റെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനത്തിന് തപാല്‍വകുപ്പ്, തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന് താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
1. കഴിയുന്നത്ര ഏറ്റവും അടിയന്തിരമായ കൗണ്ടര്‍ സേവനങ്ങളായിരിക്കും (സേവിംഗ്സ് ബാങ്ക് നിക്ഷേപം - പിന്‍വലിക്കല്‍, സ്പീട് പോസ്റ്റ്, രജിസ്ട്രേഡ് കത്തുകള്‍, ഇ-മണിയോഡര്‍, എന്നിവയുടെ ബുക്കിംഗ്, പി.എല്‍.ഐ പ്രിമീയം പേയ്മെന്റെ എന്നിവ) സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് നല്‍കുക.
2. 2020 മാര്‍ച്ച് 27 മുതല്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. ഈ കാലഘട്ടത്തിലെ അതിന്റെ യാത്രപഥങ്ങള്‍ താഴെപ്പറയുന്നതുപോലെയായിരിക്കും:
2020 മാര്‍ച്ച് 27വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 11 മണിവരെ അട്ടക്കുളങ്ങര,
11 മണിമുതല്‍ 12 മണിവരെ ഫോര്‍ട്ട്
ഒരു മണി മുതല്രണ്ടുമണി വരെ വഞ്ചിയൂര്‍
രണ്ടു മണി മുതല്‍ മൂന്ന് മണി വരെ വള്ളക്കടവ്
2020 മാര്‍ച്ച് 28 ശനിയാഴ്ച
രാവിലെ 10 മുതല്‍ 11 വരെ പേട്ട
11 മണി മുതല്‍ 12 മണിവരെ ആനയറ
ഒരു മണി മുതല്രണ്ടുമണി വരെ കരിക്കകം
രണ്ടു മണി മുതല്‍ മൂന്ന് മണി വരെ ബീച്ച്
2020 മാര്‍ച്ച് 30 തിങ്കളാഴ്ച
രാവിലെ 10 മുതല്‍ 11 വരെ യൂണിവേഴ്സിറ്റി
11 മണിമുതല്‍ 12 മണിവരെ വികാസ്ഭവന്‍
ഒരു മണി മുതല്രണ്ടുമണി വരെ പി.എം.ജി
രണ്ടു മണി മുതല്‍ മൂന്ന് മണി വരെ പട്ടം
2020 മാര്‍ച്ച് 31 ചൊവ്വാഴ്ച
രാവിലെ 10 മുതല്‍ 11 വരെ മുട്ടട
11 മണിമുതല്‍ 12 മണിവരെ നാലാഞ്ചിറ
ഒരു മണി മുതല്രണ്ടുമണി വരെ മണ്ണന്തല
രണ്ടു മണി മുതല്‍ മൂന്ന് മണി വരെ പൗഡിക്കോണം
2020 ഏപ്രില്‍ ഒന്ന്് ബുധനാഴ്ച രാവിലെ 10 മുതല്‍ 11 വരെ ശ്രീകാര്യം
11 മണിമുതല്‍ 12 മണിവരെ ചെമ്പഴന്തി
ഒരു മണി മുതല്രണ്ടുമണി വരെ കാര്യവട്ടം
രണ്ടു മണി മുതല്‍ മൂന്ന് മണി വരെ കുളത്തൂര്‍
2020 ഏപ്രില്‍ 2 വ്യാഴാഴ്ച
രാവിലെ 10 മുതല്‍ 11 വരെ സെന്റ് സേവിയേഴ്സ്
11 മണിമുതല്‍ 12 മണിവരെ കഴക്കൂട്ടം
ഒരു മണി മുതല്രണ്ടുമണി വരെ കണിയാപുരം
രണ്ടു മണി മുതല്‍ മൂന്ന് മണി വരെ പള്ളിപ്പുറം
3. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകള്‍ക്ക് സമീപമായിരിക്കും സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ നില്ക്കുക.
4. വാഹനത്തിന്റെ ഓരോ ദിവസത്തെയും കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് പൊതുജനങ്ങള്‍ക്ക് ഡിവിഷണല്‍ ഓഫീസ് കണ്‍ട്രോള്‍റൂം ഫോണ്‍ നമ്പറായ 0471-2464814, 2464794 എന്നിവയില്‍ വിളിക്കാം
5. സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ ഉപയോഗിക്കുമ്പോള്‍ പോലീസും/ആരോഗ്യവകുപ്പ് അധികാരികളും നിര്‍ദ്ദേശിച്ചിട്ടുള്ള മുന്‍കരുതല്‍/സ്വയം പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.


