മലയാള സിനിമ പ്രേമികളുടെ പ്രിയ നടൻ തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു. 55 വയസായിരുന്നു. തിലകന്റെ വിയോഗത്തിനു പിന്നാലെ ആ കുടുംബത്തില്‍ മറ്റൊരു മരണവും. തിലകന്റെ മകന് ഷാജി തിലകന് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നാടകം, സീരിയല്‍ എന്നീ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള നടനായിരുന്നു ഷാജി തിലകൻ.
തൃശൂര്‍ ജില്ലയിലെ ചാലക്കുടി എലിഞ്ഞിപ്ര കുടുങ്ങുകയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
തിലകന്റെ മക്കളില്‍ ഏറ്റവും മൂത്തമകനാണ് ഷാജി തിലകന്. 1998 റിലീസ് ചെയ്ത ‘സാഗരചരിത്രം’ എന്ന സിനിമയില്‍ ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദീര്‍ഘനാളായി കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു എങ്കിലും മറ്റു സഹോദരങ്ങളെപ്പോലെ അഭിനയ രംഗത്ത് വലിയ രീതിയിലുള്ള പ്രശസ്തിയാര്‍ജ്ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും നടന് തിലകന്റെ മകനും അഭിനേതാവുമായ അദ്ദേഹത്തിന് സിനിമാ ലോകത്തുനിന്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തുവരുന്നത്.
ഭാര്യ ഇന്ദിര ഷാജി, മകള്‍ അഭിരാമി എസ്. തിലകന്. നടന് ഷമ്മി തിലകന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അഭിനേതാവുമായ ഷോബി തിലകന്, സോണിയ തിലകന് ഷിബു തിലകന് എന്നിവരാണ് സഹോദരങ്ങള്‍.
മലയാള സിനിമയ്ക്ക് ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് തിലകന്. 2012 സെപ്റ്റംബര്‍ 24 ആം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞ് യാത്രയായി. വേര്‍പാടിനെ എട്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകനും യാത്രയായിരിക്കുകയാണ്.